top of page

ഉപഭോക്താക്കളെ എങ്ങനെ നാലായി തരംതിരിക്കാം


ഒരു സ്ഥാപനത്തിന്റെ ആത്മാവ് എന്ന് പറയുന്നത് ഉപഭോക്താക്കളാണ്. സ്ഥാപകനെ സംബന്ധിച്ചിടത്തോളം ബിസിനസ്സ് ഉയർച്ചയിലേക്ക് എത്തണമെങ്കിൽ ഗുണമേന്മയുള്ള ഉപഭോക്താക്കൾ ആവശ്യമാണ്.

തന്റെ സ്ഥാപനത്തിൽ വരുന്ന ഉപഭോക്താക്കളെ വിവിധ വിഭാഗങ്ങളായി തിട്ടപ്പെടുത്തി, ഓരോ വിഭാഗങ്ങൾക്കും എന്തെല്ലാം സേവനങ്ങൾ എങ്ങനെയെല്ലാം നൽകണം എന്ന് ഒരു സ്ഥാപകൻ അറിഞ്ഞിരിക്കണം. ഉപഭോക്താക്കളെ എങ്ങനെ നാലായി തരം തിരിക്കാം എന്ന് നമുക്ക് നോക്കാം.

1. Most valuable customers

ഏതെല്ലാം ഉപഭോക്താക്കളിൽ നിന്നുമാണോ ഒരു സ്ഥാപനത്തിന്റെ ബഹുഭൂരിപക്ഷം ബിസിനസ്സും ഉണ്ടാകുന്നത് അത്തരം ഉപഭോക്താക്കളെ Most Valuable customers എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. അതായത് ഏറ്റവും കൂടുതൽ പരിഗണനയും സേവനങ്ങളും നൽകേണ്ടത് ഈ വിഭാഗക്കാർക്ക് ആയിരിക്കണം. ഇവർ സ്ഥാപനത്തോട് വളരെയധികം വിശ്വാസമുള്ളവരും കൂറ് പുലർത്തുന്നവരും ആയിരിക്കും. ഇവരുമായി സ്ഥാപകൻ നേരിട്ട് നിരന്തര ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

2. Potentially valuable customers

ഈ വിഭാഗക്കാർ നിലവിൽ നമ്മുടെ സ്ഥാപനത്തിൽ ഉണ്ടാകുന്ന ബിസിനസ്സിൽ അത്ര പങ്ക് വഹിക്കുന്നില്ല എങ്കിലും, ഭാവിയിൽ ഇവർ നമ്മുടെ സ്ഥാപനത്തിൻറെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന പ്രധാന ഘടകം ആയിമാറും എന്നതിന് യാതൊരു സംശയവും ഇല്ല. ഭാവിയിൽ സ്ഥാപനത്തിന്റെ വളർച്ചയിൽ വലിയൊരു മുതൽക്കൂട്ടായി മാറുവാൻ സാധ്യതയുള്ള ഈ വിഭാഗക്കാരെ വിട്ട് കളയാതെ കൂടെ നിലനിർത്തുവാനും സംരംഭകൻ പ്രത്യേകം ശ്രദ്ധിക്കണം.

3. Value less customers

ഈ വിഭാഗക്കാരുടെ പ്രത്യേകത എന്ന് പറയുന്നത് ഒരിക്കൽ ഇവർ നമ്മുടെ സ്ഥാപനത്തോട് വിശ്വാസം വച്ചുപുലർത്തിയിരുന്ന ഉപഭോക്താക്കൾ ആയിരുന്നു എങ്കിലും പ്രത്യക്ഷത്തിൽ അവർക്ക് നമ്മുടെ സ്ഥാപനത്തോട് താല്പര്യം നിലനിൽക്കുന്നില്ല. ഇത്തരം വിഭാഗങ്ങൾക്ക് ആദ്യമേ സൂചിപ്പിച്ചിരിക്കുന്ന വിഭാഗങ്ങൾക്ക് കൊടുക്കുന്ന അതെ പരിഗണന നൽകുക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

4. One time customers

ഈ വിഭാഗക്കാർ ഏതെങ്കിലും ഒരു നിശ്ചിത സേവനത്തിനോ ഉത്പന്നത്തിനോ വേണ്ടി മാത്രം സ്ഥാപനത്തെ സമീപിക്കുന്നവർ ആയിരിക്കും. ഇവർ നമ്മളുമായി ഒരു നിരന്തര ആശയവിനിമയം നിലനിർത്തില്ല എങ്കിലും ഇവർ നമ്മളുടെ അഭ്യുദയകാംഷി ആയിരിക്കും. ഏത് പ്രത്യേക സേവനത്തിനാണോ അവർ നമ്മളെ സമീപിച്ചത് അത് ഏറ്റവും ഭംഗിയായി അവർക്ക് നൽകുക എന്നത് ആയിരിക്കണം നമ്മുടെ ലക്‌ഷ്യം.

13 views0 comments
bottom of page