top of page
Samagra Official

നിങ്ങളുടെ സ്ഥാപനത്തിൽ എംപ്ലോയീ എൻഗേജ്മെന്റ് കുറയുന്നുണ്ടെന്ന് (low employee engagement) എങ്ങനെ മനസ്സിലാക്കാം!

ഒരു ബിസിനസ്സിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ജീവനക്കാരാണ്.

എന്നാൽ ഇവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ആകെമൊത്തം പ്രവർത്തനക്ഷമതയെ ഇത് ബാധിക്കും എന്നത് ഉറപ്പാണ്. അതുകൊണ്ട് മികച്ച എംപ്ലോയീ എൻഗേജ്മെന്റ് പ്രവർത്തനങ്ങൾ സ്ഥാപനത്തിൽ ഉറപ്പാക്കുക.

സ്ഥാപനത്തിൽ എംപ്ലോയീ എൻഗേജ്മെന്റ് കുറയുന്നുണ്ട് (low employee engagement) എന്ന് എങ്ങനെ മനസ്സിലാക്കാം. ഈ 4 കാര്യങ്ങൾ നിങ്ങളുടെ സ്ഥാപനത്തിൽ സംഭവിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്.


1.  Increased Absenteeism

സ്ഥിരമായി ജീവനക്കാർക്ക് സ്ഥാപനത്തിൽ വരാനുള്ള  പ്രചോദനം കുറയുന്നത് കൊണ്ടാണ് തുടർച്ചയായുള്ള ലീവുകൾ വർധിക്കുവാൻ കാരണമാകുന്നത്.

യഥാർത്ഥ കാരണങ്ങൾ കൊണ്ട് അല്ലാതെ, ഏതെങ്കിലും വ്യക്തികൾ തുടർച്ചയായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട് എങ്കിൽ അധികാരികൾ ഈ ഒരു പ്രവണത ഉറപ്പായും മനസ്സിലാക്കുകയും അഭിസംബോധന ചെയ്യുകയും വേണം.

കാരണം ആ വ്യക്തിയെ മാത്രമല്ല ബാക്കി സ്ഥാപനത്തിൽ ഉള്ളവരെയും ഈ ഒരു പ്രവണത ബാധിക്കുവാൻ സാധ്യതയുണ്ട്.

 

2.  Deviating from goals

നിങ്ങളുടെ ജീവനക്കാർ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യക്തിപരമായ ലക്ഷ്യങ്ങളിൽ നിന്നും വളരെയധികം വ്യതിചലിച്ചു പോകുന്നുണ്ടെങ്കിൽ അവർ എൻഗേജ്ഡ് അല്ല എന്ന് തന്നെ പറയാം. ചുരുക്കിപ്പറഞ്ഞാൽ ഈ സമയത്ത് ലക്ഷ്യപ്രാപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉത്സാഹമോ ഊർജ്ജമോ അവർക്ക് ഇല്ലായിരിക്കാം. ഇത് ജോലിയിലിണ്ടാകുന്ന കാലതാമസം, ഏല്പിച്ചിരിക്കുന്ന ജോലികൾ മുൻഗണന ക്രമത്തിൽ പൂർത്തിയാക്കുവാൻ സാധിക്കാത്തത് കൊണ്ടുണ്ടാകുന്ന അനാവശ്യ ടെൻഷനുകൾ, ആ ജോലിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള അഭാവം എന്നിവയിലേക്ക് നയിക്കുന്നു.

എപ്പോഴും ജീവനക്കാർ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

 

3.  Poor performance

ജീവനക്കാരുടെ ഉൽപ്പാദനക്ഷമത എന്നത് ജോലികൾ പൂർത്തിയാക്കുന്ന കാര്യക്ഷമതയും ഫലപ്രാപ്തിയും സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ ക്വാളിറ്റിയുള്ള ജോലികൾ ചെയ്യുവാൻ സാധിക്കാത്തതാകുന്നതും, തുടർച്ചയായി റിസൾട്ടുകൾ സൃഷ്ടിക്കുവാൻ സാധിക്കാത്തതും ജീവനക്കാർ എൻഗേജ്ഡ് ആകുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്. ജോലിയിലെ ഉത്പാദനക്ഷമത, പെർഫോമൻസ് എന്നിവ  കുറയുകയും, പ്രൊഫഷണലായ വളർച്ച ഇല്ലാതാകുകയും ചെയ്യുന്നത്  ശ്രദ്ധിക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്.

 

4.  Low Team spirit

സ്ഥാപനവുമായി എൻഗേജ് അല്ലാത്ത ജീവനക്കാരിൽ വർധിച്ച ഉത്സാഹം, പുതിയ കാര്യങ്ങൾ സ്വന്തമായി ഏറ്റെടുത്ത് ചെയ്യുവാനുള്ള മനോവീര്യം എന്നിവ ഉണ്ടാകുവാൻ സാധ്യത കുറവായിരിക്കും. ടീമുമായി ഒരുമിച്ച് പ്രവർത്തിക്കുവാനും ടീം ഗോളുകൾ നേടിയെടുക്കുകയും ചെയ്യുന്നതിൽ താല്പര്യക്കുറവും കാണിക്കുവാൻ സാധ്യതകളുണ്ട്. ഇത് ടീമുമായുള്ള ഐക്യം കുറയുന്നതിനും, മറ്റുള്ള ജീവനക്കാരുമായുള്ള ബന്ധങ്ങളെയും ബാധിച്ചേക്കാം.

 

സ്ഥാപനത്തിലെ പ്രവർത്തനങ്ങൾക്കായി ടീം അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാത്തതുകൊണ്ട് തന്നെ ആശയവിനിമയത്തിൽ പാകപ്പിഴകൾ ഉണ്ടാക്കുന്നു. ഈ പാകപ്പിഴകൾ സംഘർഷങ്ങൾക്ക് വഴിയൊരുക്കുവാൻ സാധ്യതകൾ ഏറെയാണ്. സ്ഥാപനത്തിന്റെ ആകെമൊത്തം അന്തരീക്ഷത്തെ ഇത്തരം കാര്യങ്ങൾ വലിയ രീതിയിൽ ബാധിക്കും എന്നതിൽ സംശയമില്ല.  




10 views0 comments
bottom of page