സ്ഥാപനത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പിന്നിൽ സുതാര്യമായ സമീപനം (transparency) ഇല്ലാതാകുന്നത് പ്രധാന കാരണമാണ്. എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടകുന്നു എന്ന് നോക്കാം.
1. Promotes a Great positive work culture
സുതാര്യമായ ജോലി സ്ഥലം എപ്പോഴും പോസിറ്റീവായ തൊഴിൽ അന്തരീക്ഷം സ്ഥാപനത്തിൽ സൃഷ്ടിക്കുവാൻ സഹായിക്കുന്നു. പരസ്പര ബഹുമാനമുള്ള, സഹകരണമുള്ള, തുറന്ന മനോഭാവമുള്ള ജീവനക്കാരും അന്തരീക്ഷവും മികച്ച തൊഴിൽ സാഹചര്യങ്ങളും, മികച്ച ടീം വർക്കും, മികച്ച റിസൾട്ടുകളും സ്ഥാപനത്തിൽ ഉണ്ടാക്കുന്നു.
2. Trust and Loyalty
സുതാര്യമായ സമീപനം ജീവനക്കാർക്കിടയിൽ മാത്രമല്ല ഉപഭോക്താക്കളിലും വിശ്വാസവും കൂറും വളർത്തുവാൻ സഹായിക്കുന്നു. സ്ഥാപനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ ജീവനക്കാരെ കൂടി അറിയിക്കുന്നത് അവരെ കൂടുതൽ മൂല്യമുള്ള വിഭവങ്ങളായി മാറ്റുന്നു. അവർ സ്ഥാപനത്തിന്റെ നേതൃത്വത്തെ/ ലീഡർമാരെ കൂടുതൽ വിശ്വസിക്കുവാൻ സാധ്യതയുണ്ട്. പ്രോഡക്റ്റ്, പോളിസികൾ, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയിൽ സുതാര്യമായ ഒരു സ്ഥാപനത്തെ ഉപഭോക്താക്കൾ കൂടുതൽ വിശ്വസിക്കും എന്നത് ഉറപ്പാണ്.
3. Assures Better Communication
സ്ഥാപനത്തിലെ തെറ്റുധാരണകളും തെറ്റായ വിവരങ്ങളും കുറച്ചുകൊണ്ട്, ആശയവിനിമയം തുറന്നതും വ്യക്തവുമാണെന്ന് സുതാര്യത ഉറപ്പാക്കുന്നു. കൂടാതെ ഫീഡ്‌ബാക്കും നിർദ്ദേശങ്ങളും നൽകാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു, ഇത് തുടർച്ചയായ മെച്ചപ്പെടുത്തലിലേക്ക് നയിക്കുന്നു.
4. The culture of Accountability
സുതാര്യമായ പ്രവർത്തനങ്ങൾ ഓരോ ജീവനക്കാരെയും അവർ ചെയ്യുന്ന ഉത്തരവാദിത്വങ്ങളോടും ജോലികളോടും അക്കൗണ്ടബിൾ ആക്കുന്നു.
ഇത് ജോലിയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളിലെയും പൂർണ്ണ ഉത്തരവാദിത്തത്തിൻ്റെയും ഉടമസ്ഥതയുടെയും സംസ്കാരത്തിലേക്ക് ജീവനക്കാരെ നയിക്കുന്നു. ശരിയായ മെട്രിക്സുകളും ടൂളുകളും ഉപയോഗിച്ചുകൊണ്ട് ജീവനക്കാരുടെ പെർഫോമൻസ് അളക്കുകയും, അതിൽ തുറന്ന സമീപനം സ്വീകരിക്കുന്നതും ജീവനക്കാരെ അവരുടെ ജോബ് റോളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് സഹായിക്കുന്നു.
5. Enhance Employee Morale
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, സ്ട്രാറ്റജികൾ, വളർച്ച, വളർച്ചയോടൊപ്പം സ്ഥാപനത്തിലുണ്ടാകുന്ന പരാജയങ്ങളെയും താഴ്ചകളെയും കൂടി ജീവനക്കാരെ ബോധവാന്മാരാകുമ്പോൾ, ഓർഗനൈസേഷന്റെ വിജയത്തിന് സംഭാവന നൽകാൻ അവർ കൂടുതൽ ഇടപഴകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വളർച്ചയോടൊപ്പം സ്ഥാപനത്തിന്റെ തളർച്ചകളെക്കൂടി ജീവനക്കാരെ മനസ്സിലാക്കുക.
കൂടുതൽ എൻഗേജ് ആയിക്കൊണ്ട് വളർച്ചയ്ക്ക് വേണ്ടി അവർ പരിശ്രമിക്കും