top of page
Samagra Official

ബിസിനസ്സിൽ വിഭവങ്ങൾ മികച്ച രീതിയിൽ കൈകാര്യം (resource management) ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്താണ്?

ഒരു ബിസിനസ്സിനെ മികച്ചതാക്കുന്നത് ഗുണമേന്മയുള്ള  സേവനങ്ങളും ഉത്പന്നങ്ങളും ഉപഭോക്താക്കൾക്ക് നൽകുവാൻ സാധിക്കുന്നതിലൂടെയാണ്. ഇത്തരത്തിൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി ശരിയായ വിഭവങ്ങൾ ആവശ്യമാണ്.

ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനും, അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിനും ബിസിനസ്സിൽ ഉപയോഗിക്കുന്ന അസറ്റുകളെയാണ് വിഭവങ്ങൾ എന്ന് പറയുന്നത്.

വിഭവങ്ങളിൽ എടുത്തു പറയേണ്ടവയാണ് മനുഷ്യ വിഭവങ്ങൾ, ഫിസിക്കൽ/ ഭൗതിക വിഭവങ്ങൾ, ഇന്റലക്ച്വൽ വിഭവങ്ങൾ, സാമ്പത്തിക വിഭവങ്ങൾ.

ഇവ വിഭവങ്ങൾ മികച്ച രീതിയിൽ കൈകാര്യം (resource management)  ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്ന് നോക്കാം.


1.  Optimise operations

വ്യക്തമായ പ്ലാനിങ്ങോടെ ആവശ്യങ്ങൾക്കനുസരിച്ച്  ശരിയായ സമയത്തിനുളിൽ വിഭവങ്ങൾ വിവിധ വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിലൂടെ കൃത്യസമയത്ത് വിഭവങ്ങൾ ലഭ്യമാക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് ഉറപ്പാക്കുവാൻ സാധിക്കുന്നു. ഇത് സാധ്യമായ പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിനനുസരിച്ച് നിങ്ങളുടെ പ്ലാനുകൾ ക്രമീകരിക്കാനും എളുപ്പമാക്കുന്നു. കാലതാമസം ഒഴിവാക്കാനും നിങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും  ഇത് നിങ്ങളെ സഹായിക്കും. അതുകൊണ്ട് തന്നെ വിവിധ പ്രവർത്തനങ്ങളെ ഒപ്ടിമൈസ് ചെയ്യുവാൻ സാധിക്കുന്നു.

 

2.  Manage Risk

വിപണിയിലെ അപ്രതീക്ഷിത സംഭവങ്ങളോടും മാറ്റങ്ങളോടും പൊരുത്തപ്പെടുന്നതിനും പ്രതികരിക്കുന്നതിനും ആവശ്യമായ വിഭവങ്ങൾ നൽകികൊണ്ട് അപകടസാധ്യത നിയന്ത്രിക്കാൻ ഫലപ്രദമായ റിസോഴ്സ് മാനേജ്മെന്റിന് കഴിയും. ഇത് പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ബിസിനസ്സിന്റെ വളർച്ച തുടർച്ചയായി നിലനിർത്തുന്നതിനും സഹായിക്കുന്നു. റിസ്ക്ക് കുറയ്ക്കുന്നതോടൊപ്പം തന്നെ അവസരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാനും ഇതൊരു കാരണമാകുന്നു. 

 

3.  Enhance sustainability

ബിസിനസ്സിൽ പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും വർധിപ്പിക്കുന്നതിനും വിഭവങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് നിർണ്ണായകമായ കാര്യമാണ്. വിഭവങ്ങളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെയും സ്ഥാപനത്തിലുണ്ടാകുന്ന വെസ്റ്റേജ്  കുറയ്ക്കുവാൻ സാധിക്കും. ഇത് പ്രവർത്തനങ്ങളിലെ കാര്യക്ഷമത വർധിപ്പിക്കുകയും ചിലവ് കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി സ്ഥിരമായ വളർച്ച സ്ഥാപനത്തിൽ പ്രതിനിധാനം ചെയ്യുന്നു.

 

4.  Achieve goals and improve productivity

വിഭവങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു. ഓരോ പ്രവർത്തനത്തിന്റെയും റിസൾട്ടുകളെ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മികച്ച ഔട്ട്പുട്ട് സൃഷ്ടിക്കുവാൻ റിസോഴ്സ് മാനേജ്‌മന്റ് സഹായിക്കുന്നു.  വിഭവങ്ങൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലൂടെ ശരിയായ സമയങ്ങളിൽ വിഭവങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുവാൻ സാധിക്കുകയും, അതിലൂടെ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈവരിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. 




15 views0 comments
bottom of page