top of page
Samagra Official

ബ്രാൻഡിങ്ങിന്റെ ആവശ്യകത (importance of branding) !!!

ബിസിനസ്സിൽ ഉത്പന്നം പോലെയോ ഉത്പന്നത്തെക്കാൾ അധികമോ പ്രാധാന്യമുള്ള ഒന്നാണ് സ്വന്തമായി ഒരു ബ്രാൻഡ് വികസിപ്പിക്കുക എന്നത്. എല്ലാ സംരംഭകരും സ്വന്തമായി ഒരു ബ്രാൻഡ് വികസിപ്പിക്കുന്നതിനായുള്ള പദ്ധതികൾ രൂപകൽപന ചെയ്യുകയും അതിനുവേണ്ടി നിക്ഷേപം സൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും വലിയ സ്വത്ത് എന്ന് പറയുന്നത് പണിതുയർത്തിയ വലിയ കെട്ടിടങ്ങളോ സമ്പാദിച്ച പണമോ ഒന്നുമല്ല മറിച്ച് ഏതൊരു സാഹചര്യത്തിലും വിപണിയിൽ തന്റെ ബിസിനസ്സിന് മുതൽക്കൂട്ടായി നിൽക്കുന്ന ബ്രാൻഡ് വാല്യൂ തന്നെയാണ്.

ബ്രാൻഡിംഗ് കൊണ്ട് ബിസിനസ്സിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം (importance of branding).


1. Avoid duplication.

ബിസിനസ്സിൽ മറ്റെന്ത് കാര്യങ്ങളിലും തനിപ്പകർപ്പുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എന്നാൽ ബ്രാൻഡിനു മാത്രം പകർപ്പുകൾ നിലനിൽക്കാറില്ല. അതുകൊണ്ടുതന്നെയാണ് ബ്രാൻഡ് സൃഷ്ടിക്കുന്നതിലൂടെ ഉപഭോക്താക്കളിൽ വിശ്വാസ്യത വർധിപ്പിക്കുവാൻ സാധിക്കും എന്നതിലുപരി വിപണിയിൽ അവ നിങ്ങൾക്ക് നൽകുന്ന സ്വീകാര്യത കൂടി വർധിപ്പിക്കുന്നു.


2. Avoid unhealthy competition

മികച്ചൊരു ബ്രാൻഡ് സൃഷ്ടിക്കുന്നതിലൂടെ മറ്റുള്ള എതിരാളികളിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുകയും, നിങ്ങളുടെ ഉല്പന്നത്തിന്റെ തനിപ്പകർപ്പുകൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കുകയും, നിലവിൽ വിപണിയിൽ നിലനിൽക്കുന്ന ആരോഗ്യപരമല്ലാത്ത മത്സരത്തിൽ നിന്നും അതിജീവിക്കുന്നതിനും സഹായിക്കുന്നു.  


3. Avoid competition on the basis of price.

നമ്മുടെ ഉത്പന്നങ്ങളുടെ വില നിർണ്ണയിക്കുന്നത് / നിശ്ചയിക്കുന്നത് ബ്രാൻഡിന്റെ അടിസ്ഥാനത്തിലാണ്. മികച്ചൊരു ബ്രാൻഡ് നിർമ്മിക്കുന്നതിലൂടെ വിലയുടെ പേരിലുള്ള അനാവശ്യ മത്സരത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ബ്രാൻഡ് ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ വിലയല്പം കൂടുതലാണെങ്കിലും മികച്ച ബ്രാൻഡ് വാല്യൂ ഉള്ളതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്കിടയിൽ ഉത്പന്നങ്ങൾക്ക് സ്വീകാര്യത ഏറും എന്നതിന് തർക്കമില്ല.


4. Creates Trust.

ബ്രാൻഡ് എന്നതുകൊണ്ട് വിശ്വാസം ആണ് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്കിടയിലും വിപണിയിലും നിങ്ങളോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിന് ബ്രാൻഡ് സഹായിക്കുന്നു.


5.For Future.

ദീർഘ കാലത്തേക്ക് നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് പോകുന്നതിനും ബിസിനസ്സിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും, നിങ്ങളുടെ കാലശേഷവും ബിസിനസ്സിന്റെ സ്വീകാര്യതയ്ക്കും, വളരെ കാലങ്ങളോളം നിങ്ങളുടെ ബിസിനസ്സിലൂടെ ഉപഭോക്താക്കൾക്കിടയിൽ മികച്ച അനുഭവവും സേവനങ്ങളും നൽകുന്നതിന് ബ്രാൻഡ് സൃഷ്ടിക്കുന്നതിലൂടെ സാധ്യമാകുന്നു.

 



128 views0 comments
bottom of page