പ്രതിസന്ധികൾ ബിസിനസ്സിൽ വരുമ്പോളാണ് സ്ഥാപനത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്ന് ഒരു സംരംഭകൻ ചിന്തിച്ചുതുടങ്ങുന്നത്. എല്ലായിപ്പോഴും സ്ഥാപനത്തിന് അനുയോജ്യമായതും പാലിച്ചുപോകാൻ പറ്റുന്നതുമായ മികച്ച ഒരു സംസ്കാരരീതി ഉണ്ടാക്കുകയാണ് വേണ്ടത്. സ്ഥാപനത്തിലും ജീവനക്കാർക്കിടയിലും ഉത്തരവാദിത്വബോധമുള്ള സംസ്കാരരീതി (accountable culture) രൂപപ്പെടുത്തിയെടുക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ഒരു സംരംഭകൻ എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നത് അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. Become result oriented
സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഓരോ ജീവനക്കാരിലും ഒരു പ്രവർത്തി ഏൽപിച്ചു കഴിഞ്ഞാൽ, കേവലം ഏൽപിച്ച ജോലി ചെയ്തുതീർക്കുക എന്നത് മാത്രമായിരിക്കരുത് ആ വ്യക്തിയുടെ ലക്ഷ്യം.
എന്നാൽ ചെയ്യുന്ന ജോലി എന്തുതന്നെയായാലും ജോലിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളിലെ പൂർണ്ണഉത്തരവാദിത്വം കൂടി ഏറ്റെടുക്കാനുള്ള മനോഭാവം ജീവനക്കാരിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്.
ഏറ്റെടുത്ത ജോലിയുടെ പൂർണ്ണഉത്തരവാദിത്വം ജീവനക്കാർ ഏറ്റെടുക്കുക എന്നത് സ്ഥാപനത്തിൽ പാലിച്ചുപോരേണ്ട സംസ്കാരങ്ങളിൽ ഒന്നായി മാറണം. ചെയ്തുതീർത്ത ജോലിയുമായി ബന്ധപ്പെട്ട് പിന്നീട് എന്തെല്ലാം ചോദ്യങ്ങൾ ഉണ്ടായാലും, അതിനെല്ലാം ഉത്തരം നൽകാനും ഉത്തരവാദിത്വം ഏറ്റെടുക്കുവാനുമുള്ള മനോഭാവമാണ് ജീവനക്കാരിൽ ഉണ്ടാവേണ്ടത്.
ഒന്നിലധികം ജോലികൾ ചെയ്തുതീർത്തു എന്നതിനേക്കാൾ, ചെയ്തുതീർത്ത ജോലികൾമൂലം സ്ഥാപനത്തിന് എന്ത് ഗുണമുണ്ടായി എന്നതാണ് പ്രധാനം.
ഇങ്ങനെ ജീവനക്കാരിൽ ഉത്തരവാദിത്ത്വപൂർണമായ സമീപനവും, അതുപോലെ തന്നെ നിരന്തരം പാലിച്ചുപോകേണ്ട ഒരു സംസ്കാരവും ഉണ്ടാകുമ്പോളുമാണ് സ്ഥാപനത്തിന് വളർച്ചയുണ്ടാകുകയുള്ളൂ.
2. Make them aware of the consequences
ഉത്തരവാദിത്വങ്ങൾ നിറവേറ്റാതിരിക്കുന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന അനന്തര ഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ജീവനക്കാരെ ബോധവാന്മാരാക്കുക. അവരുമായി ഈ കാര്യങ്ങൾ കൃത്യമായി ആശയവിനിമയം നടത്തുക. ഉത്തരവാദിത്വങ്ങൾ ശരിയായ രീതിയിൽ നിറവേറ്റുന്നതുകൊണ്ട് ഉണ്ടാകുന്ന റിസൾട്ടുകളെപ്പറ്റി (അംഗീകാരം, പ്രതിഫലം, കരിയർ പുരോഗതി അവസരങ്ങൾ) ബോധവാന്മാരാക്കുന്നത് പോലെ തന്നെ, മോശം പ്രകടനത്തിന്റെയും പെരുമാറ്റങ്ങളുടെയും പരിണിതഫലങ്ങളെക്കുറിച്ച് കൂടി വ്യക്തമായ അറിവ് നൽകുക.
ഇത് അവരിൽ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി മറ്റും എന്നതിൽ തർക്കമില്ല.
3. Regular Performance Review
ജീവനക്കാരുടെ പെർഫോമൻസ് ശരിയായി വിശകലനം ചെയ്യുക.
ഇത് നിശ്ചയിച്ചുറപ്പിച്ച ഗോളുകളിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുകയും ശരിയായ ജോലിയാണോ സ്ഥാപനത്തിൽ ചെയ്യുന്നത് എന്ന ബോധ്യം നൽകുകയും ചെയ്യുന്നു. അവരെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോലെ തന്നെ, സ്ഥാപനത്തിൽ അക്കൗണ്ടബിലിറ്റി വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുവാൻ സഹായിക്കും.
ഇത്തരം പെർഫോമൻസ് റിവ്യൂകൾ മികച്ച ഫീഡ്ബാക്ക് മെക്കാനിസം കൂടി രൂപപ്പെടുത്തുന്നതിന് കാരണമാകുന്നു.
4. Stable growth
ജീവനക്കാർ അവരുടെ പ്രവർത്തനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും മികവിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ, സ്ഥാപനങ്ങൾക്ക് മാറ്റങ്ങളുമായി പൊരുത്തപ്പെടാനും വെല്ലുവിളികളെ അതിജീവിക്കാനും കാലക്രമേണ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയും. ഉത്തരവാദിത്വമുള്ള ഒരു സംസ്കാരം സ്ഥാപനത്തിന്റെ ദീർഘകാല വിജയത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകുന്നു.
ഇത് സ്ഥിരമായ വളർച്ച സ്ഥാപനത്തിന് പ്രതിനിധാനം ചെയ്യുന്നു.