ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് മികച്ച റിസൾട്ടുകൾ ഉണ്ടാകുന്നത്.
ബിസിനസ്സിൽ വിജയം കൈവരിക്കുവാൻ ടീം ഉണ്ടാകേണ്ടത് പോലെ നിർബന്ധമാണ് ടീം വർക്ക് (team work) സ്ഥാപനത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതും.
ടീം വർക്ക് പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും എന്ന് നമുക്ക് നോക്കാം.
1. Opportunity for different people to work together
ഏതെങ്കിലും ഒരു പ്രത്യേക ടീമുമായുള്ള സഹകരണം ഉറപ്പാക്കുന്നതോടൊപ്പം തന്നെ വിവിധ ഡിപ്പാർട്മെന്റുകളിലെ ടീം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ ടാസ്ക്കുകളും ഉത്തരവാദിത്വങ്ങളും നൽകുക. ഉദാഹരണത്തിന്, ഉപഭോക്താക്കൾക്ക് പഠനത്തിനായുള്ള ഒരു ആപ്പ് വികസിപ്പിക്കുന്നതിന് ടെക്‌നിക്കൽ ടീമിന്, കസ്റ്റമർ റിലേഷൻ ടീമിലുള്ള അംഗങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാം. കാരണം ആപ്പ് നിർമ്മിക്കുന്നതിൽ ടെക്‌നിക്കൽ ടീമിന് തന്നെയാണ് വലിയ പങ്ക് എങ്കിലും അത് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നത് കസ്റ്റമർ റിലേഷൻ ടീമിലുള്ളവരാണ്. ഉപഭോക്താക്കളുമായി അടുത്തിടപഴകുന്നത് അവരായത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരിക്കും. ഇത് കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആയി ആപ്പ് നിർമ്മിക്കുന്നത് സഹായിക്കുന്നു.
2. Establish a shared goal and vision
ജീവനക്കാരെ പ്രചോദിപ്പിക്കുന്നത് കൂട്ടായ ലക്ഷ്യങ്ങൾ സജ്ജീകരിക്കുകയും, അത് നിറവേറ്റുവാൻ കൂട്ടായ പ്രവർത്തിക്കുവാൻ അവരെ സജ്ജമാക്കുകയും ചെയ്യാം.
ഇത്തരത്തിൽ കൂട്ടായ പരിശ്രമത്തിന്റെയും ലക്‌ഷ്യം നേടിയെടുക്കേണ്ടതിന്റെയും കാഴ്ചപ്പാട് സൃഷ്ടിക്കുക. സ്ഥാപനത്തിന്റെ വിജയത്തിന് ഓരോ വ്യക്തിയുടെ പങ്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്നും, ലക്‌ഷ്യം നിറവേറ്റുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് ഒരുമിച്ചുള്ള പ്രവർത്തങ്ങൾക്ക് വഴി വയ്ക്കുന്നു.
3. Activities to enhance team building
ടീം അംഗങ്ങൾക്കിടയിൽ വിശ്വാസം, സഹകരണം, സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ടീം-ബിൽഡിംഗ് പ്രവർത്തനങ്ങൾ നടത്തുക.
ഒരു എംപ്ലോയീ എൻഗേജ്മെന്റ് ആക്ടിവിറ്റിയുടെ ഭാഗമായി, ആഴ്ചയിൽ ഒരിക്കലോ, അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ ഇവന്റുകൾ, വർക്ക്ഷോപ്പുകൾ, ടീം ബിൽഡിംഗ് ഗെയിമുകൾ എന്നിവ സംഘടിപ്പിക്കാം. ഇന്നോവേറ്റീവായ കാര്യങ്ങൾ ചെയ്യാൻ അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുക.
4. Enhance great communication
മികച്ച ടീം വർക്കിനുള്ള (team work) ശരിയായ ടൂളാണ് ആശയവിനിമയം. ടീം അംഗങ്ങൾ സജീവമായി കാര്യങ്ങൾ മനസ്സിലാക്കുകയും, ഫീഡ്ബാക്കുകൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തമായ ആശയവിനിമയം ഉറപ്പാക്കാം. സ്ഥാപനത്തിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുന്നതിലൂടെ ആശയവിനിമയത്തിൽ വ്യക്തത ഉറപ്പാക്കാം. സ്ഥാപനവുമായും ജീവനക്കാരുമായും കൂടുതൽ ഇടപഴകുന്നതിന് മികച്ച അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്. ഫ്ലെക്സിബിളായ അന്തരീക്ഷം തീർച്ചയായും ജീവനക്കരെ എൻഗേജ് ചെയ്യാൻ അനുവദിക്കും.
എന്തിനോടും ആകാംഷ ജനിപ്പിക്കുന്ന മനോഭാവം ജീവനക്കാരിൽ ഉടലെടുക്കുന്ന തരത്തിലുള്ള ഒരു സംസ്‍കാരം രൂപപ്പെടുത്തുമ്പോൾ തന്നെ മികച്ച ടീം വർക്ക് പ്രോത്സാഹിപ്പിക്കുവാൻ സാധിക്കും.